ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ ബെൻഫിക്കയെ 2-0 ന് തോൽപിച്ച ഇന്റർ മിലാൻ സെമി ഫൈനലിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഈ സീസൺ ഒരു മത്സരം പോലും ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെടാതിരുന്ന ടീമായിരുന്നു ബെൻഫിക. ഈ വിജയം ഗംഭീരമായിരുന്നു എന്നും എന്നാൽ ഒരു പാദം മാത്രമേ കഴിഞ്ഞുള്ളൂ എന്ന് ഓർക്കണം എന്നും ഇന്റർ മിലാൻ പരിശീലകൻ സിമോൺ ഇൻസാഗി.
നിക്കോളോ ബരെല്ലയുടെയും റൊമേലു ലുക്കാക്കുവിന്റെയും ഗോളുകളുടെ ബലത്തിൽ ആയിരുന്നു 2-0ന് ഇന്റർ വിജയിച്ചത്. “കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുള്ള മികച്ച പ്രകടനമായിരുന്നു ഇത്, ഈ വിജയം ഞങ്ങൾ ആസ്വദിക്കുന്നു, എന്നാൽ ഇത് ആദ്യത്തെ 90 മിനിറ്റ് മാത്രമാണെന്ന് ഞങ്ങൾക്ക് അറിയാം രണ്ടാം പാദത്തെ കരുതലോടെ മാത്രമെ സമീപിക്കാൻ ആവുകയുള്ളൂ, ”ഇൻസാഗി സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു.