സമ്പൂർണ്ണ ആധിപത്യം, ബെൻഫിക ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

Newsroom

Picsart 23 03 08 03 29 30 975
Download the Fanport app now!
Appstore Badge
Google Play Badge 1

സമ്പൂർണ്ണ ആധിപത്യത്തോടുള്ള പ്രകടനവുമായി ബെൻഫിക്ക യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്. ഇന്ന് തങ്ങളുടെ റൗണ്ട് ഓഫ് 16 ടൈയുടെ രണ്ടാം പാദത്തിൽ ക്ലബ് ബ്രൂഷിനെതിരെ 5-1 ന്റെ ഉജ്ജ്വല വിജയം നേടാൻ അവർക്കായി. ആദ്യ പാദം നേരത്തെ തന്നെ 2-0ന് ജയിച്ച പോർച്ചുഗീസ് വമ്പന്മാർ, എസ്റ്റാഡിയോ ഡ ലൂസിൽ സ്വന്തം ആരാധകർക്ക് മുന്നിൽ എതിരാളികളെ പൂർണ്ണമായും ഇല്ലാതാക്കുന്നത് കാണാൻ ആയി.

Picsart 23 03 08 03 29 46 692

38-ാം മിനിറ്റിൽ റാഫ സിൽവയാണ് ബെൻഫിക്കയുടെ സ്‌കോറിംഗ് തുറന്നത്, അറ്റാക്കിംഗ് താരം ഗോൺസാലോ റാമോസ് ആദ്യ പകുതിക്ക് മുമ്പും രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരട്ട ഗോളുകൾ നേടി കളി പൂർണ്ണമായും ബെൻഫികയുടെ വരുതിയികാക്കി. പിന്നീട് 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജോവോ മരിയോ ഗോളാക്കി മാറ്റുകയും 77-ാം മിനിറ്റിൽ ഡേവിഡ് നെറസ് ആതിഥേയർക്കായി അഞ്ചാം ഗോൾ നേടുകയും ചെയ്തു.

87-ാം മിനിറ്റിൽ ബ്രൂഷിന്റ്ർ ബി. മെയ്‌ജറിന്റെ ആശ്വാസ ഗോൾ നേടി എങ്കിലും അപ്പോഴേക്ക് അവർ യൂറോപ്പിൽ നിന്ന് പുറത്താകും എന്ന് ഉറപ്പായിരുന്നു. 7-1ന്റെ അഗ്രിഗേറ്റ് സ്‌കോറുമായാണ് ബെൻഫിക ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്നത്.