ചാമ്പ്യൻസ് ലീഗ് മാച്ച് ഡേ ഒന്നിൽ അലയൻസ് അരീനയിൽ ഡിനാമോ സാഗ്രെബിനെതിരെ 9-2 ന് ഉജ്ജ്വല വിജയത്തോടെ ബയേൺ മ്യൂണിക്ക് അവരുടെ ക്യാമ്പ്പയിന് തുടക്കമിട്ടു. ഹാരി കെയ്ന്റെ നാലു ഗോൾ പ്രകടനമാണ് ജർമ്മൻ വമ്പന്മാർക്ക് മൂന്ന് പോയിൻ്റ് നേടിക്കൊടുത്തത്. മത്സരത്തിൽ തുടക്കം മുതൽ അവസാനം വരെ അവർ ആധിപത്യം പുലർത്തി.
19-ാം മിനിറ്റിൽ ബയേണ് ലഭിച്ച പെനാൽറ്റി സ്പോട്ടിൽ നിന്ന് ഹാരി കെയ്ൻ ഗോളാക്കി മാറ്റുകയായിരുന്നു. കെയ്ൻ ശാന്തമായി പന്ത് വലതുവശത്തെ താഴെ മൂലയിലേക്ക് സ്ലോട്ട് ചെയ്തു. താരത്തിന്റെ ബയേണായുള്ള അമ്പതാം ഗോളായിരുന്നു ഇത്.
വെറും 14 മിനിറ്റിനുശേഷം, ബോക്‌സിൻ്റെ അരികിൽ നിന്ന് ഒരു സെൻസേഷണൽ ഹാഫ്-വോളി അടിച്ച് വലയുടെ മേൽക്കൂരയിലേക്ക് എത്തിച്ച് റാഫേൽ ഗുറേറോ ബയേണിന്റെ ലീഡ് ഇരട്ടിയാക്കി. ജമാൽ മുസിയാല ആണ് ഈ ഗോൾ അസിസ്റ്റ് ചെയ്തത്.
38-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ച് നൽകിയ മികച്ച ക്രോസിന് ശേഷം മൈക്കൽ ഒലിസെ ക്ലോസ് റേഞ്ചിൽ നിന്ന് ബയേണിന്റെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 49ആം മിനുട്ടിൽ പെട്രോവിചും, 50ആം മിനുട്ടിൽ ഒഗിവരയും കൂടെ ഗോൾ നേടിയതോടെ സ്കോർ 3-2 എന്നായി. ഇത് ബയേണെ വീണ്ടും ഉയർത്തി.
57ആം മിനുട്ടിൽ കെയ്നിന്റെ രണ്ടാം ഗോൾ. സ്കോർ 4-2. പിന്നാലെ ഒലിസെയുടെ രണ്ടാം ഗോൾ. സ്കോർ 5-2. 73ആം മിനുട്ടിൽ ഹാരി കെയ്ൻ ഒരു പെനാൾട്ടിയിലൂടെ ഹാട്രിക്ക് തികച്ചതോടെ സ്കോർ 6-2 എന്നായി. 78ആം മിനുട്ടിൽ ഒരു പെനാൾട്ടി കൂടെ ലക്ഷ്യത്തിൽ എത്തിച്ച് കെയ്ൻ സ്കോർ ഉയർത്തി. പിന്നാലെ സാനെയും ഗൊറെറ്റ്സ്കയും കൂടെ ഗോൾ നേടിയതോടെ ബയേണിന്റെ വിജയം പൂർത്തിയായി.