ചാമ്പ്യൻസ് ലീഗ് രാവ് ആഘോഷിച്ച് ബാഴ്സലോണ!!

20201021 025028

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടം ഗോൾ അടിച്ച് ആഘോഷിച്ച് ബാഴ്സലോണ. ഇന്ന് ഹംഗറി ക്ലബായ‌ ഫെറങ്ക്വാറോസിനെ നേരിട്ട ബാഴ്സലോണ അഞ്ചു ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. ലാലിഗയിലെ നിരാശ മുഴുവൻ ഇന്ന് യൂറോപ്യൻ രാത്രിയിൽ ബാഴ്സലോണ തീർക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അവസാന 20 മിനുട്ടുകളോളം 10 പേരുമായി കളിക്കേണ്ടി വന്നിട്ടും ബാഴ്സലോണക്ക് യാതൊരു സമ്മർദ്ദവും ഇന്ന് നേരിടേണ്ടി വന്നില്ല.

ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ബാഴ്സലോണയുടെ ആദ്യ ഗോൾ. മെസ്സി നേടിയ പെനാൾട്ടി മെസ്സി തന്നെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. 42ആം മിനുട്ടിൽ അംസു ഫതിയുടെ വക ആയിരുന്നു രണ്ടാം ഗോൾ. മത്സരത്തിലെ ഏറ്റവും മനോഹര ഗോൾ ഇതാണെന്ന് പറയാം. അത്രയ്ക്ക് മനോഹരമായ പാസ് ആയിരുന്നു ആ ഗോളിനു വേണ്ടി ഡിയോങ് ഫതിക്ക് നൽകിയത്.

രണ്ടാം പകുതിയിൽ പികെ ആണ് ചുവപ്പ് കണ്ട് പുറത്തായത്. എങ്കിലും കൗട്ടീനോയും, പെഡ്രിയും ഡെംബലയും ബാഴ്സലോണയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. പരിക്ക് മാറി എത്തിയതിനു ശേഷം ഡെംബലെ നേടുന്ന ആദ്യ ഗോളാണിത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ യുവന്റസിനെ അടുത്ത ആഴ്ച ബാഴ്സലോണ നേരിടും.

Previous articleപാരീസ് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം!! പി എസ് ജി സൂപ്പർനിരയെ തകർത്തെറിഞ്ഞ് ഒലെയുടെ ടാക്ടിക്സ്
Next articleചാമ്പ്യൻസ് ലീഗിലെ തിരിച്ചുവരവിൽ ഡോർട്ട്മുണ്ടിനെ വീഴ്‌ത്തി ലാസിയോ