വീണ്ടും പെനാൽറ്റി ഗോളുമായി മെസ്സി, ബാഴ്‌സലോണക്ക് ജയം

Mesi Barcelona Dynamo Kiev
- Advertisement -

ചാമ്പ്യൻസ് ലീഗിൽ പൊരുതി നിന്ന ഡൈനാമോ കീവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്‌സലോണ. കൊറോണ വൈറസ് ബാധ മൂലം പ്രമുഖ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ഡൈനാമോ കീവ് ബാഴ്‌സലോണക്ക് മത്സരത്തിൽ കടുത്ത വെല്ലുവിളിയാണ് നൽകിയത്. ബാഴ്‌സലോണക്ക് വേണ്ടി പെനാൽറ്റിയിലൂടെ മെസ്സി ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ജെറാർഡ് പികെ ബാഴ്‌സലോണയുടെ രണ്ടാമത്തെ ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മെസ്സി പെനാൽറ്റിയിൽ നിന്ന് ഗോൾ നേടുന്നത്.

എന്നാൽ രണ്ടാം പകുതിയിൽ ഡൈനാമോ കീവ് താരം സിഗ്ൻകോവ് ഒരു ഗോൾ മടക്കിയതോടെ മത്സരം കടുത്തതായി. ബാഴ്‌സലോണ ടീമിൽ പരിക്ക് മാറി തിരിച്ചെത്തിയ ടെർ സ്റ്റേഗൻ മികച്ച സേവുകളുമായി തിളങ്ങിയതാണ് ബാഴ്‌സലോണക്ക് തുണയായത്. ജയത്തോടെ ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിക്കാൻ ബാഴ്‌സലോണക്കായി.

Advertisement