ചാമ്പ്യൻസ് ലീഗിൽ മെസ്സിക്ക് വിശ്രമം കൊടുത്ത മത്സരത്തിൽ ബാഴ്സലോണക്ക് വലിയ വിജയം. ഉക്രൈൻ ക്ലബായ ഡൈനാമോ കീവിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. മെസ്സി, ഡിയോങ് എന്നിവർക്ക് വിശ്രമം നൽകിയാണ് ബാഴ്സലോണ ഇന്ന് ഇറങ്ങിയത്. ബ്രെത്വൈറ്റിന്റെ ഇരട്ട ഗോളുകളാണ് ബാഴ്സ്ക്ക് ജയം എളുപ്പമാക്കിയത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും വന്നത്.
52ആം മിനുട്ടിൽ യുവതരം ഡെസ്റ്റ് ആദ്യ ഗോൾ നേടി. ഡെസ്റ്റിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. പിന്നാലെ ബ്രെത്വൈറ്റും തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ കണ്ടെത്തി. 57ആം മിനുട്ടിൽ ആയിരുന്നു ബ്രെത്വൈറ്റിന്റെ ആദ്യ ഗോൾ. താരത്തിന്റെ രണ്ടാം ഗോൾ 70ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് വന്നത്. ഇഞ്ച്വറി ടൈമിൽ ഗ്രീസ്മനാണ് ബാഴ്സലോണയുടെ നാലാം ഗോൾ നേടിയത്.
ഈ വിജയം ബാഴ്സലോണക്ക് നോക്കൗട്ട് യോഗ്യത ഉറപ്പിച്ച് കൊടുത്തു. നാലു മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ബാഴ്സലോണക്ക് ഉള്ളത്.