ബാഴ്സലോണയ്ക്കും നാപോളിക്കും എതിരെ യുവേഫയുടെ നടപടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ക്ലബായ ബാഴ്സലോണക്ക് എതിരെയും ഇറ്റാലിയൻ ക്ലബായ നാപോളിക്ക് എതിരെയും യുവേഫയുടെ നടപടി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ നിയമ ലംഘനങ്ങൾ നടന്നതിനാലാണ് ഇരു ക്ലബുകളും നടപടി നേരിടുന്നത്. നാപോളിക്ക് എതിരായ മത്സരത്തിൽ നേരിട്ട സമയ താമസം ആണ് ബാഴ്സലോണക്ക് എതിരെ നടപടി വരാൻ കാരണം. 15000 യൂറോ ബാഴ്സലോണ പിഴ ആയി അടക്കേണ്ടി വരും.

ആരാധകരുടെ മോശം ഇടപെടലാണ് നാപോളിക്ക് പ്രശ്നമായത്. നാപോളിയുടെ ആരാധകർ ലേസർ ലൈറ്റുകൾ ഉപയോഗിച്ചിരുന്നു. ഇത് യുവേഫയുടെ നിയമത്തൊന് എതിരാണ്. അതുകൊണ്ട് തന്നെ നാപോളി ക്ലബ് 12000 യൂറോ പിഴ ആയി അടക്കേണ്ടി വരും.