ട്യൂറിനിൽ ഇന്ന് റൊണാൾഡോക്കും സംഘത്തിനും അഗ്നിപരീക്ഷണം. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ യുവന്റസ് അത്ലറ്റികോ മാഡ്രിഡിനെ നേരിടും. ആദ്യ പാദത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റ യുവന്റസിന് ഇന്നത്തെ മത്സരം കടുത്തതാണ്.
ഒരു ഗോൾ പോലും വഴങ്ങാതെ രണ്ടു ഗോൾ നേടിയാൽ മാത്രമേ മത്സരം അധിക സമയത്തേക്ക് എങ്കിലും എത്തിക്കാൻ യുവന്റസിന് കഴിയു. അതെ സമയം അത്ലറ്റികോ ഇന്നത്തെ മത്സരത്തിൽ ഒരു ഗോൾ നേടിയാൽ ചുരുങ്ങിയത് നാല് ഗോൾ എങ്കിലും നേടിയാൽ മാത്രമേ യുവന്റസിന് അടുത്ത റൗണ്ട് കാണാനാവൂ. റൊണാൾഡോ എന്ന പോരാളിയെ മുൻപിൽ നിർത്തിയാവും യുവന്റസ് ഇന്ന് അത്ലറ്റികോ മാഡ്രിഡിനെ നേരിടുക.
ആദ്യ പാദത്തിൽ ഹോസെ ജിമെനസിന്റെയും ഡിയേഗോ ഗോഡിനിന്റെയും ഗോളുകളുടെ പിൻബലത്തിലാണ് അത്ലറ്റികോ 2-0ന്റെ ലീഡ് സ്വന്തമാക്കിയത്. ടോട്ടൻഹാം നിരയിൽ വിലക്ക് മൂലം തോമസ് പാർട്ടിക്ക് ഇന്നത്തെ മത്സരം നഷ്ട്ടമാകും. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഗോഡിനും ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല. യുവന്റസ് നിരയിൽ സമി ഖദീര, ജുവാൻ ക്വുവഡാർഡോ, ഡഗ്ളസ് കോസ്റ്റ എന്നിവർ ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല. അതെ സമയം കഴിഞ്ഞ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലായിരുന്ന റൊണാൾഡോ ഇന്ന് യുവന്റസിന്റെ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കും.