ചാമ്പ്യൻസ് ലീഗിൽ ഇന്ന് സെമി ഫൈനൽ തേടി ഇറങ്ങുന്നത് ജർമ്മൻ ക്ലബായ ലെപ്സിഗും സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡും ആകും. ലെപ്സിഗ് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണ് ലക്ഷ്യമിടുന്നത്. ബുണ്ടസ് ലീഗയിൽ മികച്ച പ്രകടനം ഇത്തവണയും കാഴ്ചവെക്കാൻ ലെപ്സിഗിനായിരുന്നു. എന്നാൽ അവർക്ക് അവരുടെ പ്രധാന സ്ട്രൈക്കറായ വെർണറെ ഇതിനകം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ക്ലബ് വിട്ട വെർണറിന്റെ അഭാവം ലെപ്സിഗിന് മറികടക്കേണ്ടതുണ്ട്.
പോർച്ചുഗലിലാണ് കളി നടക്കുന്നത്. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ തകർത്തു കിണ്ട് എത്തിയ അത്ലറ്റിക്കോ മാഡ്രിഡ് സെമിയിലേക്ക് കടക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. എന്നൾ ക്ലബിൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്തതും രണ്ട് പ്രധാന താരങ്ങൾക്ക് പോർച്ചുഗലിലേക്ക് യാത്രം ചെയ്യാൻ ആകാത്തതും അത്ലറ്റിക്കോ മാഡ്രിഡിന് ചെറിയ ക്ഷീണം നൽകും. എങ്കിലും സിമിയോണിയുടെ കൗണ്ടർ അറ്റാക്ക് ടാക്ടിക്സിൽ വിജയം നേടാൻ ആകും എന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 12.30നാണ് മത്സരം.