യങ് ബോയ്സിന് അട്ടിമറി ആവർത്തിക്കാൻ ആയില്ല, അറ്റലാന്റയോട് പരാജയപ്പെട്ടു

20210930 001102

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ യങ് ബോയ്സിന് ആ അത്ഭുതം ഇന്ന് ആവർത്തിക്കാൻ ആയില്ല. ഇന്ന് ഇറ്റലിയിൽ വെച്ച് അറ്റലാന്റയെ നേരിട്ട യങ് ബോയ്സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ തുടക്കം മുതൽ അറ്റലാന്റ തന്നെയാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ ഗോൾ വരാൻ രണ്ടാം പകിതി ആയി. 68ആം മിനുട്ടിൽ പെസ്സിന ആണ് അറ്റലാന്റയ്ക്ക് വിജയ ഗോൾ നേടിക്കൊടുത്തത്. പെസ്സിനയുടെ ചാമ്പ്യൻസ് ലീഗ് കരിയറിലെ ആദ്യ ഗോളാണിത്.

രണ്ട് മത്സരങ്ങളിൽ നാലു പോയിന്റുമായി അറ്റലാന്റ ആണ് ഗ്രൂപ്പ് എഫിൽ ഒന്നാമത് ഉള്ളത്. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് അറ്റലാന്റ നേരിടേണ്ടത്.

Previous articleഅനായാസ വിജയവുമായി ആര്‍സിബി, 7 വിക്കറ്റ് വിജയം
Next articleബെൻഫികയുടെ കൊട്ടും ഏറ്റു വാങ്ങി ബാഴ്സലോണ, പോർച്ചുഗലിൽ നിന്ന് ദുരിതം മാത്രം സമ്പാദിച്ച് മടക്കം