അറ്റാക്കിംഗ് അറ്റലാന്റ!! തകർപ്പൻ ജയവുമായി ഇറ്റാലിയൻ ടീം

Img 20201022 022100
Credit: Twitter

ഗോളടിച്ച് കൂട്ടുക എന്നത് മാത്രമാണ് അറ്റലാന്റ എന്ന ക്ലബിന് ഫുട്ബോൾ കളത്തിൽ ഇറങ്ങിയാൽ ഉള്ള ലക്ഷ്യം എന്ന് തോന്നും. ഇറ്റാലിയൻ ലീഗിൽ ഗോളടിച്ച് കൂട്ടി കൊണ്ട് സീസൺ തുടങ്ങിയ അറ്റലാന്റ ചാമ്പ്യൻസ് ലീഗിലും അതാവർത്തിച്ചു. ഇന്ന് ഡെന്മാർക്ക് ക്ലബായ മിഡ്റ്റ്ലാന്റിനെ നേരിട്ട അറ്റലാന്റ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അറ്റലാന്റ മൂന്നു ഗോളുകൾ നേടിയിരുന്നു 26ആം മിനുട്ടിൽ കൊളംബിയൻ താരം സപാറ്റ ആണ് ആദ്യം ലീഡ് നൽകിയത്. 36ആം മിനുട്ടിൽ പപ്പു ഗോമസ് അറ്റലാന്റയ്ക്ക് ലീഡ് ഇരട്ടിയാക്കി നൽകി. സപാറ്റ ആയിരുന്നു ആ ഗോൾ ഒരുക്കിയത്. പിന്നാലെ 42ആം മിനുട്ടിൽ മുറിയൽ സ്കോർ 3-0 ആക്കി .

രണ്ടാം പകുതിയിൽ അവസാന നിമിഷം പുതിയ സൈനിംഗ് മിറാഞ്ചുകിന്റെ ഗോളിൽ അറ്റലാന്റ തങ്ങളുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ അറ്റലാന്റ അടുത്ത ആഴ്ച അയാക്സിനെ നേരിടും.

Previous articleസെൽഫ് ഗോളിൽ അയാക്സ് വീണു, വിജയവുമായി ലിവർപൂൾ തുടങ്ങി
Next articleചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി തുടങ്ങി, ജയം കണ്ടു ഒളിമ്പിയാക്കോസും