യുഫേഫ ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ആസ്റ്റൺ വില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 3 മത്സരവും ജയിച്ചു വന്ന വില്ലയെ ബെൽജിയം ക്ലബ് ക്ലബ് ബ്രൂഷെ അവരുടെ മൈതാനത്ത് വെച്ചു എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. ബെൽജിയം ക്ലബിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ പോസ്റ്റും എമി മാർട്ടിനസും ആണ് ഇംഗ്ലീഷ് ക്ലബിന്റെ രക്ഷക്ക് എത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ എമി മാർട്ടിനസ് തട്ടി നൽകിയ ഗോൾ കിക്ക് കയ്യിൽ എടുത്ത മിങ്സിന്റെ നീക്കം ഹാന്റ് ബോൾ ആയി കണ്ട റഫറി ബെൽജിയം ക്ലബിന് പെനാൽട്ടി അനുവദിക്കുക ആയിരുന്നു. തുടർന്ന് വാറും വില്ല പ്രതിഷേധത്തിന് ഇടയിൽ ഇത് പെനാൽട്ടി ആണെന്ന് വിധിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത ഹാൻസ് വണകൻ ബെൽജിയം ക്ലബിന് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. സമനിലക്ക് ആയുള്ള ഒരവസരവും വില്ലക്ക് തുടർന്ന് ലഭിച്ചില്ല. നിലവിൽ ഗ്രൂപ്പ് പട്ടികയിൽ അഞ്ചാമത് ആണ് വില്ല. മറ്റൊരു മത്സരത്തിൽ യങ് ബോയ്സിനെ 2-1 നു തോൽപ്പിച്ച ശാക്തർ സീസണിലെ ആദ്യ ജയം കുറിച്ചു.