Picsart 23 10 25 01 36 43 420

സെവിയ്യയെ എവേ ഗ്രൗണ്ടിൽ തോൽപ്പിച്ച് ആഴ്സണൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിർണായക വിജയവുമായി ആഴ്സണൽ. ഇന്ന് സ്പാനിഷ് ക്ലബായ സെവിയ്യയെ എവേ മത്സരത്തിൽ നേരിട്ട ആഴ്സണൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. ആഴ്സണലിന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് എത്താൻ ഈ വിജയം കൊണ്ടാകും.

ഇന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ആയിരുന്നു ആഴ്സണലിന്റെ ഗോൾ വന്നത്. 45ആം മിനുട്ടിൽ ജീസുസിന്റെ പാസ് സ്വീകരിച്ച് മാർട്ടിനെല്ലി ആണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ സെവിയ്യക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജീസുസിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി‌. 58ആം മിനുട്ടിൽ ഗുഡെയിലൂടെ ഒരു ഗോൾ മടക്കാൻ സെവിയ്യക്ക് ആയി. സ്കോർ 2-1. എങ്കിലും അധികം സമ്മർദ്ദത്തിൽ ആകാതെ ആഴ്സണൽ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ ആഴ്സണൽ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. സെവിയ്യ ഇതുവരെ ഒരു മത്സരം ജയിച്ചിട്ടില്ല. 2 പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്‌.

Exit mobile version