Picsart 23 10 25 01 18 19 959

റൊണാൾഡോ!!! ഇടം കാലിൽ ഒരു റോക്കറ്റ്!! 2 ഗോളും 1 അസിസ്റ്റുമായി വീണ്ടും ഹീറോ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മികവ് കാണിച്ചു തന്ന മറ്റൊരു രാത്രി‌. ഇന്ന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അൽ ദുഹൈലിനെ നേരിട്ട അൽ നസർ മൂന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി. റൊണാൾഡോ രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു. റൊണാൾഡോയുടെ ഇടം കാലൻ സ്ട്രൈക്കിൽ പിറന്ന ഗോൾ അദ്ദേഹം കരിയറിലെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

ഇന്ന് മത്സരത്തിന്റെ 25ആം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ടലിസ്ക അൽ നസറിന് ലീഡ് നൽകി. ആദ്യ പകുതി ഈ 1-0ന്റെ ലീഡിൽ അൽ നസർ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ മാനെ അൽ നസറിന്റെ ലീഡ് ഇരട്ടിയാക്കി.

61ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോയുടെ ബൂട്ടിൽ നിന്ന് ആ മാന്ത്രിക ഗോൾ വന്നത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് റൊണാൾഡോ തന്റെ ഇടം കാലൻ സ്ട്രൈക്ക് കൊണ്ട് പന്ത് വലയിൽ എത്തിക്കുകയായിരുന്നു‌. ഇതിനു ശേഷം പെട്ടെന്ന് അൽ ദുഹൈൽ രണ്ട് ഗോൾ മടക്കി സ്കോർ 3-2 എന്നാക്കി.

സമ്മർദ്ദത്തിൽ ആയ അൽ നസറിനെ വീണ്ടും റൊണാൾഡോ രക്ഷിച്ചു. 81ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ വന്നത്. ഈ ഗോൾ ഒരു ഇടം കാലൻ വോളി ആയിരുന്നു. സ്കോർ 4-2. അവസാനം ഒരു ഗോൾ കൂടെ സന്ദർശകർ മടക്കി എങ്കിലും വിജയം ഉറപ്പിക്കാൻ അൽ നസറിനായി. അൽ നസറിന്റെ ഗ്രൂപ്പിലെ തുടർച്ചയായി മൂന്നാം വിജയമാണിത്. 9 പോയിന്റുമായി അവർ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.

Exit mobile version