അലാബയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിനില്ല

- Advertisement -

ചാമ്പ്യൻസ് ലീഗ് ആരംഭിക്കുന്നതിന് മുമ്പ് ബയേൺ മ്യൂണിക്കിന് തിരിച്ചടി. ഫുൾബാക്കായ അലാബയാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. തുടയെല്ലിന് പരിക്കേറ്റ അലാബ രണ്ട് ആഴ്ചയോളം പുറത്ത് ആയിരിക്കുമെന്ന് ക്ലബ് അറിയിച്ചു. റെഡ് സ്റ്റാറിനെതിരെയാണ് ബയേൺ മ്യൂണിക്കിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം. ബയേണിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ ലീഗ് മത്സരത്തിൽ ലെപ്സിഗിനെ നേരിടുന്നതിന് തൊട്ടു മുമ്പായിരുന്നു അലാബയ്ക്ക് പരിക്കേറ്റത്. അലാബയുടെ അഭാവത്തിൽ പുതിയ സൈനിംഗ് ആയ ലൂകാസ് ഹെർണാണ്ടസ് ആകും ലെഫ്റ്റ് ബാക്കായി ഇറങ്ങുക.

Advertisement