അഗ്വേറോ റയലിന് എതിരെ കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ റയൽ മാഡ്രിഡിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഉണ്ടാവില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കി. താരം ഇപ്പോൾ മുട്ടിനേറ്റ പരിക്കിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. റയലിനെതിരെ എന്നല്ല ഈ സീസണിൽ തന്നെ അഗ്വേറോയെ പ്രതീക്ഷിക്കേണ്ട എന്നാണ് പെപ് പറയുന്നത്. റയലൊനെതിരായ ആദ്യ പാദം വിജയിച്ച സിറ്റി രണ്ടാം പാദത്തിലും റയലിനെ മറികടക്കാം എന്ന പ്രതീക്ഷയിലാണ്.

നേരത്തെ ബേർൺലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു അഗ്വേറോയ്ക്ക് പരിക്കേറ്റത്. നീണ്ട കാലമായി അഗ്വേറോയെ മുട്ടിന്റെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു. അതാണ് ശസ്ത്രക്രിയ ചെയ്യാൻ താരം തീരുമാനിക്കാൻ കാരണം. അഗ്വേറോയുടെ അഭാവത്തിൽ ജീസുസ് തന്നെ ആകും ചാമ്പ്യൻസ് ലീഗിൽ സിറ്റിയുടെ സ്ട്രൈക്കർ.