ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ സെമിയിൽ റയൽ മാഡ്രിഡിനെ നേരിടാൻ ചെൽസി ഒരുങ്ങുന്നു. ലണ്ടണിൽ ആദ്യ പാദത്തിൽ 3-1ന്റെ പരാജയം ഏറ്റുവാങ്ങിയ ചെൽസിക്ക് മാഡ്രിഡിൽ അത്ഭുതങ്ങൾ കാണിക്കാൻ ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എവേ ഗോൾ ഇല്ല എന്നതിനാൽ തന്നെ ഇന്ന് 2 ഗോളിന് വിജയിച്ചാൽ ചെൽസിക്ക് കളി എക്സ്ട്രാ ടൈമിലേക്ക് കൊണ്ട് പോകാം. സൗതാമ്പ്ടണെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് എത്തുന്ന ചെൽസി അത്ഭുതങ്ങൾ നടത്താൻ ആകുമെന്ന പ്രതീക്ഷയിൽ ആകും.
ബെൻസീമയുടെ ഹാട്രിക്ക് ആയിരുന്നു സ്റ്റാംഫോബ്രിഡ്ജിൽ റയൽ മാഡ്രിഡിന് വിജയം നൽകിയത്. തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലായിരുന്നു ബെൻസീമ ഹാട്രിക്ക് നേടുന്നത്. ഇന്നും റയലിന്റെ പ്രധാന കരുത്ത് ബെൻസീമ തന്നെയാകും. സസ്പെൻഷൻ കാരണം എഡർ മിലിറ്റാവോ റയലിനൊപ്പം ഉണ്ടാവില്ല.
ചെൽസി നിരയിൽ ഇന്ന് ലുകാകുവും ഉണ്ടാകില്ല. പക്ഷെ ആസ്പിലികെറ്റ തിരികെ ടീമിൽ എത്തിയിട്ടുണ്ട്. ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക.