സാൽസ്ബർഗിനെ തോൽപ്പിച്ച് വോൾവ്സ്ബർഗ്

Img 20211103 010943

ചാമ്പ്യൻസ് ലീഗിൽ ആദ്യമായി സാൽസ്ബർഗിന് പരാജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിൽ ജർമ്മനിയിൽ വെച്ച് വോൾവ്സ്ബർഗ് ആണ് സാൽസ്ബർഗിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജർമ്മൻ ടീമിന്റെ വിജയം. ബാകു ആണ് മൂന്നാം മിനുട്ടിൽ വോൾവ്സ്ബർഗിന് ലീഡ് നൽകിയത്. മുപ്പതാം മിനുട്ടിൽ വോബറിന്റെ ഫ്രീകിക്ക് സാൽസ്ബർഗിന് സമനില നൽകി‌.

രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ എന്മേച വീണ്ടും വോൾവ്സ്ബർഗിനെ മുന്നിൽ എത്തിക്കുകയും ആ ഗോളിൽ അവർ വിജ ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ 5 പോയിന്റുമായി വോൾവ്സ്ബർ ഗ്രൂപ്പിൽ രണ്ടാമത് എത്തി. 7 പോയിന്റുമായി സാൽസ്ബർഗാണ് ഒന്നാമത് ഉള്ളത്.

Previous articleവീണ്ടും മാൽമോയെ തോൽപ്പിച്ച് ചെൽസി
Next articleടി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റൻ ആയി ബാബർ