പാർക് ഡെസ് പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 പോരാട്ടത്തിൻ്റെ ആദ്യ പാദത്തിൽ ലിവർപൂൾ പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ 1-0ന്റെ നാടകീയമായ വിജയം നേടി. ഹാർവി എലിയട്ട് തൻ്റെ ആദ്യ ടച്ചിൽ തന്നെ സ്‌കോർ ചെയ്ത് സൂപ്പർ സബ്ബായി മാറുക ആയിരുന്നു.

87-ാം മിനിറ്റിൽ മുഹമ്മദ് സലായ്ക്ക് പകരക്കാരനായി ഇറങ്ങിയ എലിയട്ട്, ഡാർവിൻ നൂനെസിൻ്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ നേടിയത്. അടുത്ത ആഴ്‌ച ആൻഫീൽഡിൽ വെച്ച് റിട്ടേൺ ലെഗ് നടക്കും.
ആദ്യ പകുതിയിൽ ഖ്വിച ക്വാറത്‌സ്‌ഖേലിയ പി എസ് ജിക്ക് വേണ്ടി വലകുലുക്കി എങ്കിലും വാർ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയത് പി എസ് ജിക്ക് തിരിച്ചടിയായി.