കൊൽക്കത്ത ഫുട്ബോൾ ലീഗും ഇത്തവണ ഉണ്ടാവില്ല

Newsroom

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രാധാന്യം ഉള്ള പ്രാദേശിക ലീഗായ കൊൽക്കത്ത ഫുട്ബോൾ ലീഗും ഇത്തവണ ഉണ്ടാവില്ല. കൊറോണ ആണ് കൊൽക്കത്ത ഫുട്ബോൾ ലീഗിനും ഭീഷണി ആയിരിക്കുന്നത്. ഇന്ത്യയിലെ മറ്റു ഫുട്ബോൾ ലീഗുകളും ടൂർണമെന്റുകളുമൊക്കെ ആരംഭിക്കുന്നതിന് മുന്നോടിയായായിരുന്നു സാധാരണ കൊൽക്കത്ത ഫുട്ബോൾ ലീഗ് നടത്താറുള്ളത്. എന്നാൽ വരുന്ന രണ്ട് മാസങ്ങളിലും കൊറോണ ഭീതി ഒഴിയില്ല എന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.

അതുകൊണ്ട് തന്നെ കൊൽക്കത്ത ഫുട്ബോൾ ലീഗ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഐ എഫ് എ. അവസാന നാൽപ്പതു വർഷങ്ങൾക്ക് ഇടയിൽ ആദ്യമായാകും സി എഫ് എൽ നടക്കാതിരിക്കുന്നത്. 1980ൽ ആണ് അവസാനമായി കൊൽക്കത്ത ഫുട്ബോൾ ലീഗ് നടക്കാതിരുന്നത്. ഒരു കൊൽക്കത്ത ഡെർബിക്ക് ശേഷം ഉണ്ടായ സംഘർഷങ്ങൾ ആയിരുന്നു അന്ന് ലീഗ് നടക്കാതിരിക്കാൻ കാരണം.