കൊൽക്കത്ത ഫുട്ബോൾ ലീഗ്, ആദ്യ മത്സരം മഴ എടുത്തു

കൊൽക്കത്ത ഫുട്ബോൾ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈസ്റ്റ് ബംഗാളും ടോളി അഗ്രഗാമിയും തമ്മിലുള്ള മത്സരമാണ് മോശം കാലാവസ്ഥ കാരണം ഉപേക്ഷിക്കേണ്ടി വന്നത്. ശക്തമായ മഴ കളി നടക്കാൻ കഴിയാത്ത വിധത്തിൽ ഗ്രൗണ്ട് കുളമാക്കുകയായിരുന്നു. ആദ്യ പകുതി മാത്രമാണ് നടന്നത്. കളി നിർത്തി വെക്കുമ്പോൾ 1-1 എന്നായിരുന്നു സ്കോർ.

ഈസ്റ്റ് ബംഗാളിനായി പുതിയ സൈനിംഗ് കാസിം അയിദാര ആദ്യ മിനുട്ടിൽ തന്നെ ഗോൾ നേടി. മുപ്പതാൻ മിനുട്ടിൽ ലഗൂ ബോൽ ആണ് ടോളി അഗ്രഗാമിക്ക് സമനില നേടിക്കൊടുത്തത്. ഇന്ന് മലയാളി താരങ്ങൾ ആരും ഈസ്റ്റ് ബംഗാളിനായി ഇറങ്ങിയിരുന്നില്ല. മത്സരം ഉപേക്ഷിച്ച് ഇരുവർക്കും ഒരോ പോയന്റ് വീതം നൽകുമോ അതോ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുമോ എന്നത് ഇപ്പോൾ വ്യക്തമല്ല

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial