സെൽറ്റിക്കിന് ഇനി ലെനൻ സ്ഥിര പരിശീലകൻ

- Advertisement -

സ്കോട്ലൻഡിലെ ട്രെബിൾ കിരീടം നേടിയതോടെ സെൽറ്റിക്കിന്റെ താൽക്കാലിക പരിശീലകൻ നീൽ ലെനന്റെ ജോലി സ്ഥിരമായി. ഇന്നലെ സെൽറ്റിക്ക് സ്കോട്ടിഷ് കപ്പും നേടിയിരുന്നു. ഇതോടെയാണ് ലെനനെ തന്നെ പരിശീലകനാക്കാൻ ബോർഡ് തീരുമാനിച്ചത്. ആരാധകർക്ക് ഇടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും ബോർഡ് ലെനനെ പിന്തുണയ്ക്കുകയായിരു‌നു.

പരിശീലകനായ ബ്രണ്ടൺ റോഡ്ജസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്ററിന്റെ ചുമതലയേറ്റെടുത്തതിനാൽ അവസാന രണ്ട് മാസമായി നീൽ ലെനൻ ആയിരുന്നു സെൽറ്റിക്കിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ആഴ്ച സ്കോട്ടിഷ് ലീഗ് കിരീടവും സെൽറ്റിക്ക് സ്വന്തമാക്കിയിരുന്നു. രണ്ട് മാസത്തിനെ രണ്ട് കിരീടം എന്ന നേട്ടത്തിൽ ഇതോടെ ലെനൻ എത്തി.

Advertisement