കരിയറിലെ ആദ്യ പ്രൊഫഷണൽ കരാറിൽ ഒപ്പ് വെച്ചു പീറ്റർ ചെക്കിന്റെ 16 കാരനായ മകൻ ഡാമിയൻ ചെക്ക്. ഫുൾഹാമും ആയിട്ടാണ് ചെൽസി, ആഴ്സണൽ ഗോൾ കീപ്പറുടെ മകൻ തന്റെ ആദ്യ പ്രൊഫഷണൽ കരാറിൽ ഒപ്പ് വെച്ചത്.
ചെക് റിപ്പബ്ലിക്കിന്റെ അണ്ടർ 18 ന്റെ ഗോൾ കീപ്പർ ആയി നിലവിൽ കളിക്കുന്ന താരമാണ് ഡാമിയൻ ചെക്ക്. തന്റെ യൂത്ത് കരിയറിൽ മിക്ക സമയവും ചെൽസി അക്കാദമിയിൽ ആണ് ഡാമിയൻ സമയം ചിലവഴിച്ചത്. ചെൽസി ഇതിഹാസം ആയ താരത്തിന്റെ മകൻ അവരുടെ വലിയ ശത്രുക്കൾ ആയ ഫുൾഹാമിൽ ആണ് കരിയർ തുടങ്ങുന്നത് എന്നതും കൗതുകമുളള വസ്തുതയാണ്.