സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് ഫുട്ബോളിലേക്ക് തിരികെയെത്തുന്നു. കഴിഞ്ഞ സീസൺ അവസാനം ഹൃദയാഘാതം നേരിട്ട കസിയസ് ഇനി ഫുട്ബോളിലേക്ക് തിരിച്ചുവരില്ല എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അഭ്യൂഹങ്ങളെ എല്ലാം തള്ളിക്കൊണ്ട് കസിയസ് പരിശീലനത്തിനെത്തിയിരുന്നു.
ഫുട്ബോളിൽ നിന്നും വിരമിക്കണം എന്ന ഡോക്ടർമാരുടെ ആവശ്യത്തെ കസിയസ് തള്ളിയിരുന്നു. ഇപ്പോൾ എഫ്സി പോർട്ടോയ്ക്ക് വേണ്ടി പോർച്ചുഗീസ് ലീഗിൽ അദ്ദേഹം രെജിസ്റ്റർ ചെയ്യുകയും ചെയ്തു. 38 കാരനായ കസിയസ് റയൽ മാഡ്രിഡിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ്. ക്ലബ്ബ് ലെജന്റായ താരം 700 അധികം മത്സരങ്ങളിൽ റയലിന്റെ വലകാത്തിട്ടുണ്ട്. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ റയലിനോടൊപ്പം ഉയർത്തിയ കസിയസ് 2015 ലാണ് ക്ലബ്ബ് വിട്ടത്. സ്പാനിഷ് ദേശീയ ടീമിനൊപ്പം 167മത്സരങ്ങൾ കളിക്കുകയും ലോകകപ്പും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും കസിയസ് നേടുകയും ചെയ്തു.