സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഹൃദയാഘാതം നേരിട്ട കസിയസ് ഇപ്പോൾ വീട്ടിൽ വിശ്രമത്തികാണ്. തനിക്ക് ഫുട്ബോളിലേക്ക് തിരികെ വരാൻ ആകുമെന്ന നേരത്തെ കസിയസ് പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാൽ ഡോക്ടർമാരുടെയും കുടുംബത്തിന്റെയും നിർദേശ പ്രകാരം വിരമിക്കാൻ ഒരുങ്ങുകയാണ് കസിയസ് എന്ന് പോർച്ചുഗീസ് മാധ്യമങ്ങൾ പറയുന്നു. ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
പോർട്ടോ താരമായ കസിയസ് രണ്ടാഴ്ച മുമ്പ് പരിശീലനം നടത്തുന്നതിന് ഇടയിൽ ആയിരുന്നു ഹൃദയാഘാതം നേരിട്ടത്. കസിയസിനോട് ഫുട്ബോളിൽ നിന്ന് വിരമിക്കണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയ ശേഷമായിരുന്നു താരം ആശുപത്രി വിട്ടത്. റയൽ മാഡ്രിഡ് ഇതിഹാസം കൂടിയായ കസിയസ് വിരമിക്കുകയാണെങ്കിൽ അത് ഫുട്ബോൾ ആരാധകർക്ക് വലിയ പ്രയാസമാകും നൽകുക. എങ്കിലും താരത്തിന്റെ ആരോഗ്യത്തിനു തന്നെ ആകും കസിസിന്റെ കുടുംബത്തെ പോലെ ഫുട്ബോൾ ആരാധകരും മുൻഗണന നൽകുക