തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെ, ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനുമായി അടുത്തിടെ ഒരു ചർച്ചയും ഉണ്ടായിട്ടില്ല എന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഈ സീസണിൽ റയലിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് തന്റെ ഏക ശ്രദ്ധയെന്ന് റയൽ മാഡ്രിഡ് മാനേജർ വ്യക്തമാക്കി.

“ഞാൻ ബ്രസീലിനെ ബഹുമാനിക്കുന്നു, പക്ഷേ അടുത്ത ദിവസങ്ങളിൽ ഒന്നും ബ്രസീൽ ഫെഡറേഷനും ഞാനും തമ്മിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല എന്റെ മുഴുവൻ ശ്രദ്ധയും റയൽ മാഡ്രിഡിലാണ്,” ആഞ്ചലോട്ടി പറഞ്ഞു.
“റയൽ മാഡ്രിഡിൽ എനിക്ക് കരാറുണ്ട്, ഇവിടെ കിരീടങ്ങൾ നേടുന്നതിലാണ് എന്റെ ശ്രദ്ധ. ഞങ്ങൾക്ക് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ മുന്നിലുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.