കോസ്റ്ററിക്കയെ തോൽപ്പിച്ച് കാനഡ ഗോൾഡ്‌ കപ്പ് സെമി ഫൈനലിൽ

Newsroom

നീണ്ട പതിനാലു വർഷങ്ങളുടെ ഇടവേളക്ക് ശേഷം കാനഡ ഗോൾഡ്കപ്പ് സെമി ഫൈനലിൽ എത്തി. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ കോസ്റ്ററിക്കയെ മറികടന്നാണ് കാനഡയുടെ സെമിയിലേക്കുള്ള കുതിപ്പ്. ഇത് നാലാം തവണയാണ് കാനഡ ഗോള്ഡകപ്പിന്റെ സെമിയിൽ എത്തുന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കാനഡയുടെ വിജയം. കാർഡിഫ് സിറ്റിയുടെ താരം ജോ ഹോലിയറ്റ് ആണ് 18ആം മിനുട്ടിൽ കാനഡക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ യൂസ്റ്കിയോ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. മെക്സിക്കോയെ ആകും സെമിയിൽ കാനഡ നേരിടുക. 200,2002, 2007 വര്ഷങ്ങളിലാണ് കാനഡ മുമ്പ് ഗോൾഡ്‌ കപ്പ് ഫൈനലിൽ എത്തിയിരുന്നത്.