ചാമ്പ്യൻഷിപ്പ് കിരീടം ബേർൺലി സ്വന്തമാക്കി

Newsroom

കൊമ്പനി പരിശീലിപ്പിക്കുന്ന ബേർൺലി ഇംഗ്ലീഷ് രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിച്ചു. ഇന്ന് അവർ ബ്ലാക്ബേർണിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് അവർ കിരീടം ഉറപ്പിച്ചത്. ഇന്ന് എവേ ഗ്രൗണ്ടിൽ 66ആം മിനുട്ടിൽ ബെൻസൺ നേടിയ ഗോളാണ് ബേർൺലിക്ക് മൂന്ന് പോയിന്റ് നൽകിയത്. ഇതോടെ സീസണിൽ രണ്ടു മത്സരങ്ങൾ ശേഷിക്കവെ ബേർൺലി കിരീടം ഉറപ്പിച്ചു.

Picsart 23 04 26 02 27 50 298

44 മത്സരങ്ങളിൽ നിന്ന് ബേർൺലിക്ക് 95 പോയിന്റ് ഉണ്ട്. രണ്ടാമതുള്ള ഷെഫീൽഡ് യുണൈറ്റഡിന് 82 പോയിന്റാണ് ഉള്ളത്. അവർ ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും 94 പോയിന്റിൽ മാത്രമെ എത്തുകയുള്ളൂ. പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ ബേർൺലി നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ ആയിരുന്നു ബേർൺലി ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടത്. അതിനു മുമ്പ് ആറ് സീസണിലും അവർ പ്രീമിയർ ലീഗിൽ ഉണ്ടായിരുന്നു.