ബുണ്ടസ് ലീഗയിൽ വ്യത്യസ്തമായ പ്രതിഷേധവുമായി യൂണിയൻ ബെർലിൻ. യൂണിയൻ ബെർലിൻ- ലെപ്സിഗ് മത്സരത്തിന്റെ ആദ്യ 15 മിനുറ്റ് മൗന പ്രതിഷേധവുമായി യൂണിയൻ ബെർലിൻ ആരാധകർ രംഗത്തുവന്നു. ബുണ്ടസ് ലീഗയിൽ ചരിത്രത്തിൽ ആദ്യമായി കളിക്കുന്ന യൂണിയൻ ബെർലിൻ സ്വന്തം ഗ്രൗണ്ടിൽ പരാജയമടയുകയും ചെയ്തു.
ലെപ്സിഗിനെ ഒരു ഫുട്ബോൾ ക്ലബ്ബായി പോലും കണക്കാക്കുന്നില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ആരാധകർ പ്രതിഷേധം ഉയർത്തിയത്. എനർജി ഡ്രിങ്ക് വമ്പന്മാരായ റെഡ്ബുള്ളിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ്ബാണ് ലെപ്സിഗ്. കുത്തക ഭീമന്മാർ ജർമ്മൻ ഫുട്ബോളിലേക്കെതിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ആരാധകർ ഉയർത്തിയത്. ജർമ്മൻ ഫുട്ബോളിനെ തകർക്കാനാണ് ലെപ്സിഗിന്റെ നീക്കമെന്നും യൂണിയൻ ബെർലിൻ ആരാധകർ പറഞ്ഞു.