കൗട്ടീനോയ്ക്ക് ബയേണിൽ നമ്പർ 10‌ നൽകിയത് റോബന്റെ അനുവാദത്തോടെ

ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോയെ ബയേൺ മ്യൂണിക്ക് തങ്ങളുടെ താരമായി ഒഫീഷ്യലി അവതരിപ്പിച്ചു. കൗട്ടീനോ ബയേൺ മ്യൂണിക്കിൽ 10 ആം നമ്പർ ജേഴ്‌സി അണിയും. ബയേണിന്റെ ഇതിഹാസ താരം ആര്യൻ റോബൻ ഇട്ട പത്താം നമ്പർ ജേഴ്‌സി കൗട്ടീനോക്ക് നല്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.

റോബന്റെ അനുവാദം ചോദിച്ചതിന് ശേഷമാണ് 10ആം നമ്പർ നൽകാൻ തീരുമാനിച്ചതെന്നും ബയേൺ സിഈഒ റെമെനിഗെ പറഞ്ഞു. ബയേണിന്റെ ഇതിഹാസ താരങ്ങളായ റോബന്റെയും റിബറിയുടേയും 10 ആം 7 ആം നമ്പറും മറ്റാർക്കും നൽകേണ്ടതില്ല എന്ന തീരുമാനമായിരുന്നു ക്ലബ്ബ് എടുത്തിരുന്നത്. എന്നാൽ തന്റെ 10ആം നമ്പറിന് അനുയോജ്യനായ താരമാണ് കൗട്ടിനോ എന്ന് റോബൻ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷത്തെ ലോണിലാണ് ജർമ്മനിയിലേക്ക് കൗട്ടിനോ വരുന്നത്. ലോൺ തുകയായി 8.5 മില്യൺ ബാഴ്സലോണയ്ക്ക് ലഭിക്കും. ഈ സീസൺ കഴിഞ്ഞാൽ 120 മില്യൺ നൽകി കൗട്ടീനോയെ സ്ഥിര കരാറിൽ ബയേണ് സ്വന്തമാക്കാൻ ആകും.

Previous articleഅഫ്ഗാൻ ഡിഫൻഡറെ ടീമിൽ എത്തിച്ച് ചെന്നൈയിൻ
Next articleറഷ്യൻ ക്ലബ്ബുകൾക്ക് പുറമേ റിബറിയെ റാഞ്ചാൻ ഫിയോരെന്റീനയും