സൂപ്പർ താരം മാർക്കോ റൂയിസ് ഇനി ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ. ഡോർട്ട്മുണ്ട് കോച്ച് ലൂസിയൻ ഫേവരെയാണ് റൂയിസ് ടീമിനെ നയിക്കുന്ന കാര്യം പുറത്ത് വിട്ടത്. സ്വിസ് ടാക്റ്റീഷ്യന്റെ കീഴിൽ ബുണ്ടസ് ലീഗയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് ഡോർട്ട്മുണ്ട്. അടുത്തിടെ റൂയിസ് ക്ലബ്ബുമായുള്ള കരാർ 2023 വരെ നീട്ടിയിരുന്നു.
2012 ലാണ് ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കിൽ നിന്നും റൂയിസ് ഡോർട്ട്മുണ്ടിലെത്തിയത്. നിമിഷ നേരം കൊണ്ട് കളിയുടെ ഗതി തിരിച്ചു വിടാൻ സാധിചിക്കുന്ന ലോക ഫുട്ബോളിലെ ചുരുക്കം താരങ്ങളിൽ ഒരാളാണ് മാർക്കോ റൂയിസ്. അതേ സമയം റൂയിസിന്റെ കരിയറിൽ ഉടനീളം വില്ലനായത് പരിക്കാണ്. എട്ടുമാസത്തോളം പരിക്കിനോട് മല്ലിട്ടതിനു ശേഷമാണ് കഴിഞ്ഞ സീസണിൽ 29 കാരനായ മാർക്കോ റൂയിസ് ടീമിൽ തിരിച്ചെത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial