ജർമ്മൻ ബുണ്ടസ് ലീഗയിൽ ഏഴാമതുള്ള എഫ്.സി കോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ആദ്യ നാലിലേക്ക് തിരിച്ചെത്തി ആർ.ബി ലൈപ്സിഗ്. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ ലൈപ്സിഗ് അവസരങ്ങൾ മുതലെടുക്കുന്നതിൽ വിജയിക്കുക ആയിരുന്നു. മത്സരത്തിൽ 25 മത്തെ മിനിറ്റിൽ സീസണിൽ അതുഗ്രൻ ഫോമിലുള്ള ക്രിസ്റ്റഫർ എങ്കുങ്കു ഒരു ഫ്രീകിക്കിലൂടെ ലൈപ്സിഗിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ ആണ് തുടർന്നുള്ള ഗോളുകൾ മത്സരത്തിൽ പിറന്നത്.
രണ്ടാം പകുതിയിൽ ഹയിദാരയുടെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് ഗോൾ കണ്ടത്തിയ ഡാനി ഓൽമോ ലൈപ്സിഗിന്റെ രണ്ടാം ഗോൾ കണ്ടത്തി. രണ്ടു മിനിറ്റിനു ശേഷം ഒരു പ്രത്യാക്രമണത്തിൽ ഓൽമോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ആഞ്ചലീന്യോ ലൈപ്സിഗിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. ഇഞ്ച്വറി സമയത്ത് മാർക് ഉത്തിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ടിം ലമ്പർലെ കോളിന്റെ ആശ്വാസ ഗോൾ നേടുക ആയിരുന്നു. ജയത്തോടെ യൂണിയൻ ബെർലിനെ മറികടന്നു ലൈപ്സിഗ് ലീഗിൽ നാലാമത് എത്തി.