ബയേൺ മ്യൂണിക്കിബ്റ്റെ പുതിയ സൈനിംഗ് ഇവാൻ പെരിസിചിന് ബയേണീന്റെ ബുണ്ടസ് ലീഗ ഓപ്പണിങ് മത്സരം നഷ്ടമാകും. ഇന്റർ മിലാന്റെ താരമായിരുന്ന പെരിസിച് അവസാന സീരി എ മത്സരത്തിൽ അഞ്ചാം മഞ്ഞക്കാർഡ് നേടിയിരുന്നു. ഇതേ തുടർന്നുള്ള സസ്പെൻഷൻ മൂലമാണ് മത്സരം നഷ്ടമാവുക. ഇറ്റലിയിലെ സസ്പെൻഷൻ ജർമ്മനിയിലും തുടരുമെന്നർത്ഥം.
സീരി എയിലെ സസ്പെൻഷൻ ബുണ്ടസ് ലീഗയിൽ വരുന്നതിനാൽ ഹെർത്ത ബെർലിനെതിരായ ബയേണിന്റെ ഓപ്പണിംഗ് മാച്ചിൽ പെരിസിച് കളിക്കില്ല. ഒരു വർഷത്തെ ലോണിലാണ് പെരിസിചിനെ ബയേൺ ടീമിലെത്തിച്ചത്. 5 മില്ല്യൺ യൂറോ നൽകിയാണ് ബയേൺ ഈ ക്രൊയേഷ്യൻ താരത്തെ ടീമിലെത്തിച്ചത്. 20 മില്ല്യൺ യൂറോ നൽകി ബൈ ബാക്ക് ഓപ്ഷനും ഈ കരാറിലുണ്ട്. 30കാരനായ ഇവാൻ പെരിസിച് 2015ലാണ് ഇന്റർ മിലാനിലെത്തുന്നത്. 4 വർഷത്തോളം സാൻ സൈറോയിൽ കളിച്ച പെരിസിച് കഴിഞ്ഞ സീസണിൽ 8 ഗോളുകളും നേടിയിരുന്നു.