ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പ്രതിരോധ താരം മാർക്ക് ബർട്രാ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിലേക്ക് കളം മാറ്റി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയ്ക്ക് സംഭവിച്ച ബോംബ് ബ്ലാസ്റ്റിൽ പരിക്കേറ്റ ഏക ഡോർട്ട്മുണ്ട് താരമായിരുന്നു ബർട്രാ. ഒരു മാസത്തിലേറെ കളിക്കളത്തിനു പുറത്തിരിക്കേണ്ടി വന്ന ബർട്രാ ദിവസങ്ങൾക്ക് മുൻപ് ബോംബ് ബ്ലാസ്റ്റിലെ മുഖ്യ പ്രതിക്കെതിരായി കോടതിയിൽ മൊഴി കൊടുത്തിരുന്നു.
Thank you BVB family! I have no words to describe the moments and feelings that I have lived in Dortmund with you and I will never forget it. Danke für alles Borussen! pic.twitter.com/TCCMEA8zDT
— Marc Bartra (@MarcBartra) January 30, 2018
2016 ലാണ് 27 കാരനായ സ്പാനിഷ് താരം ബുണ്ടസ് ലീഗയിൽ എത്തിയത്. 8 മില്യൺ യൂറോയ്ക്ക് ബാഴ്സലോണയിൽ നിന്നുമാണ് താരം എത്തിയത്. ഡോർട്മുണ്ടിനോടൊപ്പം ജർമ്മൻ കപ്പ് ഉയർത്തിയ ബർട്രാ 51 ബുണ്ടസ് ലീഗ മത്സരങ്ങളിൽ അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ബേസിലിൽ നിന്നും അകാഞ്ചിയുടെ വരവും സ്പാനിഷ് ദേശീയ ടീമിലേക്കുള്ള പരിശ്രമമവുമാണ് റയൽ ബെറ്റിസിലേക്ക് ചുവട് മാറാൻ ബർട്രയെ പ്രേരിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial