ജർമ്മൻ ടീമിലേക്ക് ബയേണിന്റെ താരങ്ങളായ തോമസ് മുള്ളറും ജെറോം ബോട്ടങ്ങും മടങ്ങിയെത്തില്ല എന്ന് പരിശികൻ ജോവാകിം ലോ. അടുത്ത മാസം ആദ്യം നടക്കുന്ന യുവേഫ നാഷൺസ് ലീഗിനായുള്ള ജർമ്മൻ ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജോവാക്കിം ലോ ഈ പ്രതികരണം നടത്തിയത്. മുള്ളറും ബോട്ടങ്ങും അടക്കമുള്ള 2014ലെ ലോകകപ്പ് ജേതാക്കളെ ജർമ്മൻ ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ജോവാകിം ലോ ഏറ്റുവാങ്ങിയിട്ടുണ്ട്.
യുവതാരങ്ങൾക്ക് അവസരം നൽകാൻ ആണ് മുള്ളറേയും ബോട്ടങ്ങിനെയും ഒഴിവാക്കിയതെന്നായിരുന്നു ജോവാകിം ലോയുടെ വാദം. തോമസ് മുള്ളറും ജെറോം ബോട്ടങ്ങും അടങ്ങുന്ന ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗും ഉയർത്തി ഡൊമസ്റ്റിക് ട്രെബിൾ പൂർത്തിയാക്കിയിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലെ തോമസ് മുള്ളറുടെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. മികച്ച ഫോമിലുള്ള രണ്ട് താരങ്ങളെയും ഒഴിവാക്കിയതിനെ കുറിച്ച് വീണ്ടും ചോദ്യമുയർന്നപ്പളാണ് ലോ ഈ പ്രതികരണം വീണ്ടും നടത്തിയത്.
യുവതാരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെന്നും അവരുടെ ഡെവലപ്മെന്റിന് തടസം നിൽക്കേണ്ട യാതൊരു കാരണവും ഇപ്പളില്ലെന്നും ലോ പറയുന്നു. മുള്ളറിനും ബോട്ടങ്ങിനും പുറമേ മാറ്റ്സ് ഹമ്മൽസിനേയും ജോവാക്കിം ലോ ജർമ്മൻ ദേശീയ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. സ്വിറ്റ്സർലാന്റ്, സ്പെയിൻ എന്നീ ടീമുകളെയാകും യുവേഫ നേഷൻസ് ലീഗിൽ ജർമ്മനി നേരിടെണ്ടത്.