ബുണ്ടസ് ലീഗയിൽ 200 ഗോളുകൾ എന്ന ചരിത്ര നേട്ടം പിന്നിട്ട റോബർട്ട് ലെവൻഡോസ്‌കി. ജർമ്മനിയിലെ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദേർ ക്ലാസ്സിക്കറിൽ തൻറെ മുൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ഗോളടിച്ചാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ജർമ്മൻകാരനല്ലാതെ ആദ്യ താരമാണ് പോളിഷ് താരമായ ലെവൻഡോസ്‌കി.
ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡ് പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ ക്ലോഡിയോ പിസാരോയെ പിന്തള്ളി ലെവൻഡോസ്‌കി സ്വന്തം പേരിലാക്കിയിരുന്നു. വെർഡർ ബ്രെമന്റെ വെറ്ററൻ സ്‌ട്രൈക്കറായ ക്ലോഡിയോ പിസാരോ 195 ഗോളുകളാണ് ബുണ്ടസ് ലീഗയിൽ അടിച്ചത്.
ബയേണിന്റെ എക്കാലത്തെയും മികച്ച ബുണ്ടസ് ലീഗ ടപ്പ് സ്‌കോറർമാരിൽ മൂന്നാമതാണ് ലെവൻഡോസ്‌കി. ഈ നേട്ടത്തിൽ റോബർട്ട് ലെവൻഡോസ്‌കിക്ക് മുന്നിൽ ഇതിഹാസ താരം ജേഡ് മുള്ളറും ബയേൺ സിഇഒ കാൾ- ഹെയിൻസ് റമാനിഗെയും മാത്രമാണുള്ളത്. 126 ഗോളുകളാണ് ബയേണിന് വേണ്ടി ലെവൻഡോസ്‌കി നേടിയത്. ബുണ്ടസ് ലീഗയിൽ 74 ഗോളുകൾ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയും അദ്ദേഹം നേടി.