ബുണ്ടസ് ലീഗ ക്ലബായ ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്കി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ഒരു മാസത്തിൽ അധികം കാലം പുറത്തിരിക്കുന്ന ലെവൻഡോസ്കി അടുത്ത മത്സരം മുതൽ ബയേണു വേണ്ടി കളത്തിൽ ഇറങ്ങും. പി എസ് ജിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദ മത്സരങ്ങൾ ഉൾപ്പെടെ ലെവൻഡോസ്കിക്ക് നഷ്ടമായിരുന്നു. ബുണ്ടസ് ലീഗ കിരീടം ബയേൺ ഏകദേശം ഉറപ്പിച്ചതിനാൽ ലെവൻഡോസ്കിയുടെ ഇനിയുള്ള ലക്ഷ്യം ജെർദ് മുള്ളറിന്റെ റെക്കോർഡ് മറികടക്കുക ആകും.
ഒരു സീസണിക് ഏറ്റവും കൂടുതൽ ബുണ്ടസ് ലീഗ് ഗോൾ എന്ന റെക്കോർഡ് ഇപ്പോൾ ഇതിഹാസ താരം ജെർദ് മുള്ളറുടെ പേരിലാണ്. 40 ഗോളുകൾ ആണ് മുള്ളർ നേടിയിട്ടുള്ളത്. ലെവൻഡോസ്കിക്ക് ഈ സീസൺ ബുണ്ടസ് ലീഗയിൽ ഇതുവരെ 35 ഗോളുകൾ ഉണ്ട്. ഇനി ബയേണ് ബാക്കിയുള്ളത് ആകെ 4 മത്സരങ്ങളും. ഈ സമയം കൊണ്ട് ലെവൻഡോസ്കി റെക്കോർഡ് മറികടക്കുമോ എന്നതാണ് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.