അഭ്യൂഹങ്ങൾക്ക് അവസാനം, സെർജ് ഗനാബ്രി ബയേണിൽ പുതിയ കരാറിൽ ഒപ്പ് വക്കും

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗ റെക്കോർഡ് ജേതാക്കൾ ആയ ബയേൺ മ്യൂണിക്കിൽ ജർമ്മൻ താരം സെർജ് ഗനാബ്രി പുതിയ കരാറിൽ ഒപ്പ് വക്കും. 27 കാരനായ മുൻ ആഴ്‌സണൽ താരത്തിനു യൂറോപ്പിലെ വലിയ ക്ലബുകളിൽ നിന്നൊക്കെ ഓഫറുകൾ വന്നിരുന്നു എങ്കിലും താരം ബയേണിൽ നിൽക്കാൻ തന്നെ തീരുമാനിക്കുക ആയിരുന്നു.

ഉടൻ തന്നെ താരം പുതിയ കരാറിൽ ഒപ്പ് വക്കും എന്നാണ് സൂചന. 2017 ൽ വെർഡർ ബ്രമനിൽ നിന്നു ബയേണിൽ എത്തിയ ഗനാബ്രി ഇടക്ക് ഹോഫൻഹെയിമിൽ ലോണിൽ കളിച്ച ശേഷം ബയേണിന്റെ പ്രധാന താരമായി മാറിയിരുന്നു. ബയേണിന് ആയി 171 മത്സരങ്ങളിൽ 63 ഗോളുകൾ നേടിയ ഗനാബ്രി അവർക്ക് ആയി 4 ബുണ്ടസ് ലീഗ, 2 ഡി.എഫ്.ബി പോക്കൽ, ഒരു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അടക്കം നേടിയിട്ടുണ്ട്.