ഇരട്ട ഗോളുകളുമായി ലൂക്ക ജോവിച്, ഫ്രാങ്ക്ഫർട്ടിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിന് തകർപ്പൻ ജയം. കരുത്തരായ ഷാൽകെയെയാണ് ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഈഗിൾസിന്റെ ജയം. ഇരട്ട ഗോളുകളുമായി ലൂക്ക ജോവിച് ഫ്രാങ്ക്ഫർട്ടിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു. മൂന്നാം ഗോൾ സെബാസ്റ്റ്യൻ ഹല്ലേറും നേടി. ഈ വിജയത്തോടു കൂടി ബയേൺ മ്യൂണിക്കിനെ മറികടന്നു ടോപ്പ് ഫോറിൽ ഇടം നേടാനും ഫ്രാങ്ക്ഫർട്ടിനായി.

ഡോർട്ട്മുണ്ട് സൂപ്പർ സ്റ്റാറുകളായ റിയൂസ്, പാക്കോ ആൾക്കസർ എന്നിവരെ മറികടന്നു ബുണ്ടസ് ലീഗയിലെ ടോപ്പ് സ്കോററായി മാറാനും ഇന്നത്തെ ഇരട്ട ഗോളുകളുമായി ലൂക്ക ജോവിച്ചിന് സാധിച്ചു. ഒൻപത് ഗോളുകളാണ് യുവ താരം ജർമ്മൻ ലീഗിൽ നേടിയത്. യൂറോപ്പയിലും ബുണ്ടസ് ലീഗയിലും മികച്ച ഫോമിൽ തുടരുകയാണ് ഫ്രാങ്ക്ഫർട്ട്.

Exit mobile version