ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഐവറി കോസ്റ്റ് മുന്നേറ്റ താരം സെബാസ്റ്റ്യൻ ഹാളറിന് വൃക്ഷണത്തിൽ ടൂമർ ആണെന്ന് സ്ഥിരീകരിച്ചു ക്ലബ്. വൈദ്യ പരിശോധനക്ക് ശേഷം താരം കൂടുതൽ പരിശോധനകൾക്കും ചികത്സക്കും ആയി ക്ലബിന്റെ പരിശീലന ക്യാമ്പ് വിട്ടു. പരിശീലനത്തിന് ഇടയിൽ അവശനായ താരത്തെ പരിശോധിച്ചപ്പോൾ ആണ് ടൂമർ കണ്ടത്താൻ ആയത്.
കുറച്ചു നാൾ മുമ്പാണ് ക്ലബ് റെക്കോർഡ് തുകക്ക് താരം ഡച്ച് ക്ലബ് ആയ അയാക്സിൽ നിന്നു ജർമ്മനിയിൽ എത്തിയത്. താരത്തിനും തങ്ങൾ എല്ലാവർക്കും ഈ വാർത്ത ഞെട്ടിക്കുന്നത് ആണ് എന്ന് പ്രതികരിച്ച ഡോർട്ട്മുണ്ട് ഡയറക്ടർ സെബാസ്റ്റ്യൻ കെഹ്ൽ താരത്തിന്റെ ചികത്സക്ക് ആയി വേണ്ടത് ഒക്കെ തങ്ങൾ ചെയ്യും എന്നും അറിയിച്ചു. ഡോർട്ട്മുണ്ടിൽ എല്ലാവരും താരത്തിന് ഒപ്പം ആണ് എന്ന് പറഞ്ഞ അദ്ദേഹം എത്രയും പെട്ടെന്ന് താരത്തിന് കളത്തിലേക്ക് മടങ്ങിയെത്താൻ ആവട്ടെ എന്നും പ്രത്യാശിച്ചു. വരും ദിനങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് താരം വിധേയമാവും.