ബുണ്ടസ് ലീഗ അടുത്ത ആഴ്ച തുടങ്ങാമെന്ന ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ തീരുമാനങ്ങൾക്ക് വലിയ തിരിച്ചടി. ബുണ്ടസ് ലീഗ ക്ലബായ എഫ് സി കൊളിനിൽ മൂന്ന് പേർക്ക് കോവിഡ് ബാധിച്ചതായി ക്ലബ് അറിയിച്ചു. ആർക്കാണ് കോവിഡ് ബാധിച്ചത് എന്ന് പേര് വ്യക്തമാക്കില്ല എന്ന് ക്ലബ് അറിയിച്ചു. ജർമ്മനിയിൽ എല്ലാ ക്ലബുകളും അവസാന ആഴ്ചകളായി പരിശീലനം പുനരാരംഭിച്ചിരുന്നു.
പരിശീലനം പുനരാരംഭിക്കുന്നതിനെ പലരും വിമർശിച്ചിരുന്നു എങ്കിലും ക്ലബുകൾ പരിശീലനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ എല്ലാവരെയും ടെസ്റ്റിനു വിധേയമാക്കിയപ്പോൾ ആണ് കൊളിനിൽ മൂന്ന് പേർക്ക് കൊറോണ ഉണ്ടെന്ന് വ്യക്തമായത്. ഇവർക്ക് ആർക്കും ലക്ഷണങ്ങൾ ഇല്ല എന്ന് ക്ലബറിയിച്ചു.
ഈ മൂന്ന് പേർ ഐസൊലേഷനിൽ പോകും എന്നും ബാക്കി താരങ്ങൾ പരിശീലനം തുടരും എന്നും ക്ലബ് പറഞ്ഞു. എന്നാൽ ഈ പുതിയ കൊറോണ വാർത്ത ബുണ്ടസ് ലീഗ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിൽ ആക്കും എന്ന് ഉറപ്പ്.