വെർഡറും വീണു, അപരാജിത കുതിപ്പ് തുടർന്ന് ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ അപരാജിത കുതിപ്പ് തുടരുന്നു. വെർഡർ ബ്രെമനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ മാർക്കോ റിയോസും പാക്കോ ആൾക്കാസറും ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചു.

വെർഡറിന്റെ ആശ്വാസ ഗോൾ നേടിയത് മാക്സ് ക്രൂസാണ്. ഈ വിജയത്തോടുകൂടി ഒൻപത് പോയന്റ് ലീഡാണ് ഡോർട്ട്മുണ്ടിനുള്ളത്. സ്പാനിഷ് താരം പാക്കോയുടെ പതിനൊന്നാം ഗോളാണിത്. ഈ ഗോളോടുകൂടി ലെവൻഡോസ്‌കിയെ മറികടന്നു ലീഗയിലെ ടോപ്പ് സ്‌കോറർ ആവാൻ ആൾക്കസറിനു കഴിഞ്ഞു. ക്യാപ്റ്റൻ റീയൂസിന്റെ പത്താം ഗോളാണിത്.

Exit mobile version