മാർകോ റൂയിസിന്റെ ഗോളിൽ ബയേർ ലെവർകുസനെ വീഴ്ത്തി ഡോർട്ട്മുണ്ട് തുടങ്ങി

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വിജയത്തുടക്കം. കരുത്തരുടെ പോരാട്ടത്തിൽ ബയേർ ലെവർകുസനെ ഏകപക്ഷീയമായ ഒരു ഗോളിന് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ ലെവർകുസൻ നേരിയ ആധിപത്യം പുലർത്തിയ മത്സരത്തിൽ ഡോർട്ട്മുണ്ട് ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മാർകോ റൂയിസ് നേടിയ ഗോൾ ഡോർട്ട്മുണ്ടിന് ജയം സമ്മാനിക്കുക ആയിരുന്നു. ഇത് തുടർച്ചയായ പതിനാലാം സീസണിൽ ആണ് റൂയിസ് ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്നത്. ബോക്സിന് പുറത്ത് വച്ചു പന്ത് കൈ കൊണ്ട് തൊട്ടതിനു ലെവർകുസൻ ഗോൾ കീപ്പർ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു. ആദ്യം മഞ്ഞ കാർഡ് നൽകിയെങ്കിലും വാർ പരിശോധനക്ക് ശേഷം ലൂകാസ് ഹ്രാഡകിക്ക് ചുവപ്പ് കാർഡ് നൽകുക ആയിരുന്നു.