കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ബുണ്ടസ്ലീഗ ഏപ്രിൽ 30 വരെ നീട്ടാൻ ധാരണയായി. ഇത് പ്രകാരം ജർമനിയിലെ മുഖ്യ രണ്ട് ലീഗുകളും ഏപ്രിൽ 30ന് ശേഷം മാത്രമാവും തുടങ്ങുക. നേരത്തെ കൊറോണ വൈറസ് ബാധ പടർന്നതോടെ ഏപ്രിൽ 2 വരെ ബുണ്ടസ്ലീഗ നിർത്തിവെച്ചിരുന്നു. അതെ സമയം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള സാധ്യതകളും ക്ലബ്ബുകൾ ആലോചിക്കുന്നുണ്ട്.
അതെ സമയം ജൂൺ 30ന് മുൻപ് തന്നെ സീസൺ അവസാനിപ്പിക്കാനുള്ള പദ്ധതികളുമായിട്ട് മുന്നോട്ട് പോവുകയാണെന്ന് ജർമൻ ഫുട്ബോൾ അധികൃതർ വ്യക്തമാക്കി. ക്ലബ്ബുകൾക്ക് ഉണ്ടാവുന്ന സാമ്പത്തിക നഷ്ട്ടം കുറക്കാൻ വേണ്ടി ഫുട്ബോൾ സീസൺ പൂർത്തിയാകേണ്ടത് അത്യവശ്യമാണെന്ന് ബയേൺ മ്യൂണിക് പ്രസിഡണ്ട് കാൾ ഹെയ്ൻസ് റുംമേങ്ങി പറഞ്ഞിരുന്നു.