സ്‌പെയിനിന്റെ U17 ലോകകപ്പ് താരമായ സെർജിയോ ഗോമസിനെ ബൊറൂസിയ ഡോർട്ട്മുണ്ട് ബാഴ്‌സലോണയിൽ നിന്നും സ്വന്തമാക്കി. ഇന്ത്യയിൽ നടന്ന U17 ലോകകപ്പിൽ ഗോമസ് ഉൾപ്പെട്ട സ്പാനിഷ് ടീം റണ്ണേഴ്‌സ് അപ്പായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സ്പാനിഷ് ടീമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത് സെർജിയോ ഗോമസ് ആയിരുന്നു. ലോകകപ്പിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച താരം ടൂർണമെന്റിൽ ആകെ നാല് ഗോളുകൾ നേടി. 17 കാരനായ ഗോമസ് മൂന്നു മില്യൺ യൂറോയ്ക്കാണ് ബാഴ്‌സ വിട്ട് ബുണ്ടസ് ലീഗയിലേക്കെത്തിയത്.
Unsere neue Nummer 3⃣4⃣: Sergio #Gómez! pic.twitter.com/IfP8xHFagk
— Borussia Dortmund (@BVB) January 30, 2018
യങ് ടാലന്റുകളുടെ ഹബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ സെർജിയോ ഗോമസിനു നേട്ടമാകുമെന്നു നിസംശയം പറയാം. ഡോർട്ട്മുണ്ടിലൂടെ കളിച്ച് തുടങ്ങി ഉയരങ്ങൾ കീഴടക്കിയ താരങ്ങൾക്ക് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. ക്രിസ്റ്റിൻ പുളിസിക്ക്, 18 കാരനായ അലക്‌സാണ്ടർ ഐസക്ക്, പതിനേഴുകാരനായ
ഇംഗ്ളീഷ് താരം ജേഡൻ സാഞ്ചോ എന്നിവരുടെ നിരയിലേക്കാണ് ഗോമസും എത്തുന്നത്. ബേസലിൽ നിന്നും 22 കാരനായ പ്രതിരോധതാരം അകാഞ്ചിയും പീറ്റർ സ്റ്റോജറുടെ യുവനിരയിലേക്കെത്തിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial