ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയാണ് ലക്ഷ്യമെന്ന് ബ്രസീലിയൻ സൂപ്പർ സ്റ്റാർ കൗട്ടീനോ. ബാഴ്സലോണയിൽ നിന്നും ബയേണിലെക്കെത്തിയ താരമാണ് കൗട്ടീനോ. ഒരു വർഷത്തെ ലോണിലാണ് ബാഴ്സയിൽ നിന്നും കൗട്ടിനോ ബയേണിലെത്തിയത്. ലോൺ തുകയായി 8.5 മില്യൺ ബാഴ്സലോണയ്ക്ക് ലഭിക്കും.
ഈ സീസൺ കഴിഞ്ഞാൽ 120 മില്യൺ നൽകി കൗട്ടീനോയെ സ്ഥിര കരാറിൽ ബയേണ് സ്വന്തമാക്കാൻ ആകും. 13.5 മില്യൺ ആകും കൗട്ടീനോയുടെ വേതനം. ബുണ്ടസ് ലീഗയും ജർമ്മൻ കപ്പും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുകയാണ് കൗട്ടിനോ ലക്ഷ്യമാക്കുന്നത്. ലിവർപൂളിൽ നിന്നും വൻ തുകയ്ക്കാണ് കൗട്ടിനോ ബാഴ്സയിലെത്തിയത്. എങ്കിലും കൗട്ടീനോയ്ക്ക് ബാഴ്സലോണയിൽ തന്റെ മികവിൽ എത്താൻ ആയിരുന്നില്ല. ബാഴ്സ ആരാധകരുടെ തുടർച്ചയായ വിമർശനങ്ങളും കൗട്ടിനോക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അതേ സമയം കൗട്ടിനോയുടെ മുൻ ക്ലബ്ബായ ക്ലോപ്പിന്റെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഉയർത്തുകയും ചെയ്തു.