ഗോളടി തുടർന്ന് ലെവൻഡോസ്കി, ഇരട്ട ഗോളുമായി ഗ്നാബറിയും, ബയേണ് വിജയം

Newsroom

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിന് ലീഗിലെ ആദ്യ വിജയം. ഇന്ന് മടന്ന ത്രില്ലറിൽ കോളിനെ ആണ് ബയേൺ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബയേണിന്റെ വിജയം. രണ്ടാം പകുതിയിലാണ് കളിയിലെ അഞ്ചു ഗോളുകളും പിറന്നത്. 50ആം മിനുട്ടിൽ ലെവൻഡോസ്കിയാണ് ബയേണ് ലീഡ് നൽകിയത്. ലെവൻഡോസ്കി ഇത് തുടർച്ചയായ പന്ത്രണ്ടാം ലീഗ് മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. 59ആം മിനുട്ടിൽ ഗ്നാബറി ബയേണിന്റെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ മികച്ച രീതിയിൽ തിരിച്ചുവരാൻ കോളിനായി. 60ആം മിനുട്ടിൽ മോഡിസ്റ്റയും 62ആം മിനുട്ടിൽ ഉത്തും കോളിനായി ഗോളുകൾ നേടി. ഇതോടെ സ്കോർ 2-2 എന്നായി. ബയേൺ ഒന്ന് പതറി എങ്കിലും 71ആം മിനുട്ടിലെ ഗ്നാബറിയുടെ ഗോൾ ബയേണ് ലീഡ് തിരികെ നൽകി. ഈ ഗോൾ അവരുടെ വിജയവും ഉറപ്പിച്ചു. ബയേൺ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയിരുന്നു.