ബുണ്ടസ്ലീഗയിലെ ബയേണിന്റെ ഒരു ദശകത്തിനു മേലെയായുള്ള ആധിപത്യത്തിന് അവസാനമാകുമോ എന്ന് ഇന്ന് അറിയാം. ജർമ്മനിയിൽ ഇന്ന് ലീഗ് കിരീടം നിർണയിക്കുന്ന രാത്രിയാണ്. കഴിഞ്ഞ മത്സരത്തിൽ ഓഗ്സ്ബർഗിനെ തോൽപ്പിച്ചതോടെ ബയണെ മറികടന്ന് ഡോർട്മുണ്ട് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ലീഗിൽ ഒരു മത്സരം മാത്രം ശേഷിക്കെ ആണ് ഡോർട്മുണ്ട് ഒന്നാമത് എത്തിയത്. ഇതോടെ കിരീടം ഡോർട്മുണ്ടിന്റെ കയ്യിൽ നിൽക്കുകയാണ്.
33 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡോർട്മുണ്ടിന് 70 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള ബയേണ് 68 പോയിന്റും. അവസാന മത്സരത്തിൽ ഇന്ന് മൈൻസിനെ ആണ് ഡോർട്മുണ്ട് നേരിടുക. അതും ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച്. ബയേണ് അവസാന മത്സരത്തിൽ എവേ ഗ്രൗണ്ടിൽ കൊളോനെയെ നേരിടണം. രണ്ട് മത്സരങ്ങളും ഇന്ന് രാത്രി 7 മണിക്കാണ് ഈ മത്സരം. 2011-12 സീസണിലാണ് അവസാനം ഡോർട്മുണ്ട് ബുണ്ടസ് ലീഗ നേടിയത്.