“ബ്രൂണോയോട് സഹതാപം തോന്നു, ടീമിനായി ഒരുപാട് ത്യാഗം സഹിക്കുന്നു” – സ്കോൾസ്

Newsroom

ആൻഫീൽഡിൽ ലിവർപൂളിനോട് 7-0ന് തോറ്റതിന് പിന്നാലെ ബ്രൂണോ ഫെർണാണ്ടസ് ഒരുപാട് വിമർശനങ്ങൾ നേരിടുകയാണ്. ഈ സമയത്ത് ബ്രൂണോയ്ർ പ്രതിരോധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ് രംഗത്തെത്തി.

ബ്രൂണോ 23 03 06 02 07 20 449

മത്സരത്തിന് ശേഷം സംസാരിച്ച സ്കോൾസ് പോർച്ചുഗീസ് മിഡ്ഫീൽഡറോട് സഹതാപം പ്രകടിപ്പിച്ചു, സമീപകാല മത്സരങ്ങളിൽ ഒന്നിലധികം പൊസിഷനുകൾ കളിൽകേണ്ടി വരുന്ന ബ്രൂണോ യുണൈറ്റഡ് ടീമിനെ സഹായിക്കാൻ ആണ് നോക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.

“ബ്രൂണോ കളിക്കുമ്പോൾ എനിക്ക് അവനോട് സഹതാപം തോന്നുന്നു,” സ്കോൾസ് പറഞ്ഞു. “ടീമിനെ സഹായിക്കാൻ ആയി അവൻ പല സ്ഥാനങ്ങളിലും കളിക്കേണ്ടി വരുന്നു, ലിവർപൂളിനെതിരെ അവൻ ഇടതുവശത്തായിരുന്നു, ചിലപ്പോൾ അവൻ വലതുവശത്തായിരുന്നു, അവൻ ഇടക്ക് മധ്യനിരയിലും കളിച്ചു, വിശ്രമം പോലും ഇല്ലാതെ എല്ലാ മത്സരങ്ങളിലും കളിക്കുന്നുമുണ്ട്.” സ്കോൾ പറഞ്ഞു

യുണൈറ്റഡിനായി ഇന്നലെ ക്യാപ്റ്റന്റെ ആംബാൻഡ് ധരിച്ചിരുന്ന ഫെർണാണ്ടസ്, മത്സരത്തിലെ പ്രകടനത്തിന് വിമർശനങ്ങൾ വലിയ വിമർശനങ്ങൾ ആണ് നേരിടുന്നത്. ബ്രൂണൊയുടെ പ്രകടനം അപമാനകരമാണെന്ന് റോയ് കീൻ ഇന്നലെ പറഞ്ഞിരുന്നു.