ബ്രൂണൊ ഫെർണാണ്ടസിനെ പോർച്ചുഗൽ മത്സരങ്ങൾക്കായി വിട്ടുനൽകില്ല എന്ന് ഒലെ

0 Gettyimages 1230654907
Credit: Twitter
- Advertisement -

ഈ മാസം അവസാനം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ബ്രൂണൊ ഫെർണാണ്ടസിനെ വിട്ടുകൊടുക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ബ്രൂണൊ ഫെർണാണ്ടസിന് പോർച്ചുഗലിനായി മൂന്ന് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. അസർബൈജാൻ, സെർബിയ, ലക്സംബർഗ് എന്നീ രാജ്യങ്ങൾക്ക് എതിരെയാണ് പോർച്ചുഗലിന്റെ ഈ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾ.

എന്നാൽ ബ്രൂണൊ ഫെർണാണ്ടസ് പോർച്ചുഗലിനായി കളിക്കാൻ പോയാൽ തിരിച്ചു വരുമ്പോൾ ഇംഗ്ലണ്ടിൽ ക്വാരന്റൈൻ നിൽക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ 10 ദിവസത്തോളം ബ്രൂണൊ ഫെർണാണ്ടസിനെ യുണൈറ്റഡിന് നഷ്ടമാകും. സ്പർസിനെതിരെ ഉൾപ്പെടെയുള്ള വലിയ മത്സരങ്ങൾ ഈ 10 ദിവസത്തിൽ നടക്കാനുണ്ട്. 10 ദിവസം താരത്തെ നഷ്ടമാകുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് ഒലെ പറഞ്ഞു.

താരത്തെ റിലീസ് ചെയ്യാതിരിക്കാൻ ഫിഫ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം ഒരു നടപടിയിലേക്ക് പോകേണ്ടി വരും ഒലെ പറഞ്ഞു. താരത്തിന് വേതനം നൽകുന്നത് ക്ലബാണെന്നും ഒലെ പറയുന്നു. ബ്രൂണൊ ഫെർണാണ്ടസുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തും എന്നും ഒലെ പറഞ്ഞു.

Advertisement